Thursday, September 10, 2009

സ്വകാര്യ സത്യം


എന്‍റെ കൊച്ചു തേങ്ങലും
കണ്ടു നിന്ന പൌര്‍ണമി
നിന്‍റെ സ്വപ്നം എങ്കിലും
നല്‍കുമോ ഒരു പുന്‍ചിരി

മെല്ലെ മെല്ലെ ചാഞ്ഞു ഉറങ്ങാം
മെല്ലെ മെല്ലെ കണ്‍ നിറയും
എന്‍റെ മനസ്സേ നീ ചാഞ്ഞുരങ്ങ്
എന്‍റെ കണ്ണില്‍ ഉണ്ണി ഉറങ്ങ്‌

സത്യത്തില്‍ മനുഷ്യരെല്ലാം
കരയുന്ന പൈതലുകള്‍
ജീവിതത്തില്‍ കഷ്ടങ്ങള്‍ എല്ലാം
ഓര്‍ത്തു കരയും പൈതലുകള്‍

കരയുന്ന മനസ്സുകള്‍ എല്ലാം
ഒറക്കുന രാത്രി പോലെ
ജ്വലിക്കുന്ന ജീവിത ദീപം
ധെഴിക്കുന്ന മരണം പോലെ

സ്വയം എരിയുന്ന ദീപം
നല്‍കുന്ന വെളിച്ചം പോലെ
ജീവിത കര്‍മം മാത്രം നിത്യം
എന്നതാണ് സ്വകാര്യ സത്യം

Tuesday, July 14, 2009

പണ്ടൊരു മഴകാലത്ത്



പണ്ടൊരു മഴകാലത്ത്, ഞാന്‍ ചിരിച്ചിരുന്നു
മഴയില്‍ ചിരിച്ചു കുളിച്ചിരുന്നു , കളിച്ചിരുന്നു
അന്ന് നടന്നിരുന്ന പാദകളില്‍ എല്ലാം
നിന്നെ ഞാന്‍ തേഡിരുന്നു , ഇന്നും തെയ്ടുന്നു

പണ്ടൊരു മഴകാലത്ത്, എല്ലാം നനഞ്ഞിരുന്നു
ഇടിയും മിന്നലും, ഞങ്ങളുടെ പാട്ടും കേട്ട്ഈരുന്നു
ചൂടുള്ള ചായയും, പഴം പൊരിയും കഴിച്ചു.
ഇനിയും പല മഴകാലങ്ങള്‍ എന്ന് വിചാരിച്ചു

Monday, July 7, 2008

മുഖങ്ങള്‍


മുഖങ്ങള്‍, ജീവിതം എണ്ണ പുസ്തകത്തില്‍
എങ്ങോ മറഞ്ഞു പോയ വാക്കുകള്‍ , ഭാവങ്ങള്‍
ഓര്‍മയില്‍ ഒരിക്കലും പ്രത്യക്ഷം ആകാതെ
കണ്ണാല്‍ കണ്ടാല്‍ പെട്ടന്ന് ഉണര്‍ത്തുന്ന വിസ്മയങ്ങള്‍

"മറന്നു അല്ലെ" എണ്ണ ചോദ്യത്തിനു ഉത്തരം ഇല്ലാതെ
മുഖം ചുവന്ന ദുര്‍ബല നിമിശങ്ങള്‍
നിമിശങ്ങള്‍ പോലും ഓര്‍മയില്‍ ഉണ്ടാവും
എന്നിട്ടും ഓര്‍മയില്‍ ഉധിക്കാത്തത് എന്തോ ?

മറക്കാന്‍ ആഗ്രഹിച്ചതാണോ മുഖം
ഓര്‍മയില്‍ ഉള്ള മുഖം, കൂടേ കൊണ്ടു വരുന്നതെല്ലാം
ഞാന്‍ ആഗ്രഹിച്ചത്‌ ആനോ
ഇല്ലെങ്കില്‍ ധെഇവമെ, മറന്നു പോകട്ടെ ഓര്‍മ്മകള്‍
മാഞ്ഞു പോകട്ടെ മുഖങ്ങള്‍

Friday, June 27, 2008

ദൂരത്ത്‌ ഒരു തീരം


കൂവി പായും തീവണ്ടി, നില്കുന്നില്ലലോ നീ
താഴത്ത് അതാ ഒരു നദി, കുറെ വെള്ളം കാണുന്നില്ലെ
മുറ്റത്തെ മുല്ലക്ക് മണം ഇല്ലാത്തത് പോലെ
നീ ഈ സൌന്നര്യം എന്തോ മറന്നു പോയത് പോലെ.
ദൂരത്ത്‌ ഒരു തീരം വരെ പോകില്ലെ നീ ?

ഉച്ചക്കുള്ള ചൂടില്‍ വെള്ളതില്ലേക്ക് ചാടാന്‍ തോനുന്നു
പക്ഷെ നില്‍ക്കുന്നില്ലലോ നിന്റെ ഈ ഓട്ടം.
പണ്ടത്തെ ആ കുട്ടിയെ പോലെ ആന് നീ.
വേഗത്തില്‍ ഓടുമ്പോള്‍ വെറും ഒരു നോട്ടം
പിന്നെ ചിരിച്ചു കൊണ്ടു വീണ്ടും ഓടുന്നു.

ഒരിക്കലും കാണില്ലെ എന്‍റെ ഈ ശരീരം
ദൂരത്ത്‌ ആ ഒരു തീരം ?

Thursday, June 19, 2008

ആദ്യത്തെ എഴുത്ത്


ഒരു പാടു ദിവസമായി മലയാളത്തില്‍ ബ്ലോഗ് ചെയ്യണമെന്നു ആഗ്രഹിക്കുന്നു. ഇന്നു സാധിച്ചു. മലയാളം ശെരിക്കു പഠിക്കാന്‍ സാധിച്ചിട്ടില്ല എങ്കിലും ഇന്നു ട്രന്‍സ്ളിറെരശന്‍ എണ്ണ ഈ അദ്ഭുതം മൂലം ഇനിക്ക് മലയാളം പഠിക്കാന്‍ ഒരു സന്നര്ബം കിട്ടിയതായിട്ടു വിചാരിക്കുന്നു. ഞാന്‍ എഴുതുന്നതില്‍ എന്തെന്കില്ലും തെറ്റ് ഉണ്ടെന്കില്‍ എന്നെ ദയവു ചെയ്തു തിരുത്തണമെന്ന് മര്യാധപൂര്വം ഞാന്‍ ഇതാ ആവശ്യപടുന്നു.

മലയാളം അറിയാതധിനു കാരണം മലയാളം പഠിക്കാന്‍ ഉള്ള ചുട്ടുപാടു ഇല്ലാത്തത് തന്നെ ആണ്. ചെന്നയില്‍ വളര്‍ന്ന ഇനിക്ക് സ്കൂളില്ലും ഹിന്ദി ആയിരുന്നു രണ്ടാം ഭാഷ.

ഇനിക്ക് കുഞ്ഞുനാള്‍ മുതലേ ഒരു ആഗ്രഹം ഉണ്ടായിരുന്നു. മലയാളത്തില്‍ കവിത എഴുതാന്‍. ഞാന്‍ കുഞ്ഞന്‍ നമ്ബിഅരോ, സുഗതകുമാരിയോ അല്ലെങ്കിലും കവിത എല്ലാവര്ക്കും എഴുതാം എണ്ണ എന്റെ ഉറച്ച വിശ്വാസം മനസ്സില്‍ വെച്ചു കൊണ്ടു ഞാന്‍ ആ ശ്രമം തുടങ്ങാന്‍ പോവുകയാണ്. കവിതയില്‍ തെറ്റോ ശേരിയോ ഇല്ല. ജീവിതത്തെ തന്നെ ഒരു കവിതയായി കാണാന്‍ കഴിയുന്ന ഒരു കവിയുടെ മനസ്സാന്നു കവിതയെ ശ്രിഷ്ടിക്കുന്നത്. ആര്കറിയാം ഒരു പക്ഷെ നവീനതയുള്ള എന്റെ കവിതകള്‍ ചിലര്‍ ഇഷ്ട പടാനും സാധ്യത ഇല്ലാത ഇല്ല.

എല്ലാ ശുഭ കാര്യവും തുടങ്ങുന്നത് പോലെ എന്റെ ഈ യാത്രയും ഞാന്‍ ഈ വിളക്കിന്റെ മുന്നില്‍ വെച്ചു ഒരു പ്രാര്‍ത്ഥനയോടെ തുടങ്ങുന്നു. എന്റെ യാത്രയില്‍ എന്റെ വിദ്യാരംഭം.