Monday, July 7, 2008

മുഖങ്ങള്‍


മുഖങ്ങള്‍, ജീവിതം എണ്ണ പുസ്തകത്തില്‍
എങ്ങോ മറഞ്ഞു പോയ ആ വാക്കുകള്‍ , ആ ഭാവങ്ങള്‍
ഓര്‍മയില്‍ ഒരിക്കലും പ്രത്യക്ഷം ആകാതെ
കണ്ണാല്‍ കണ്ടാല്‍ പെട്ടന്ന് ഉണര്‍ത്തുന്ന വിസ്മയങ്ങള്‍

"മറന്നു അല്ലെ" എണ്ണ ചോദ്യത്തിനു ഉത്തരം ഇല്ലാതെ
മുഖം ചുവന്ന ആ ദുര്‍ബല നിമിശങ്ങള്‍
ആ നിമിശങ്ങള്‍ പോലും ഓര്‍മയില്‍ ഉണ്ടാവും
എന്നിട്ടും ഓര്‍മയില്‍ ഉധിക്കാത്തത് എന്തോ ?

മറക്കാന്‍ ആഗ്രഹിച്ചതാണോ ഈ മുഖം
ഓര്‍മയില്‍ ഉള്ള ഈ മുഖം, കൂടേ കൊണ്ടു വരുന്നതെല്ലാം
ഞാന്‍ ആഗ്രഹിച്ചത്‌ ആനോ
ഇല്ലെങ്കില്‍ ധെഇവമെ, മറന്നു പോകട്ടെ ആ ഓര്‍മ്മകള്‍
മാഞ്ഞു പോകട്ടെ ഈ മുഖങ്ങള്‍