Thursday, September 10, 2009

സ്വകാര്യ സത്യം


എന്‍റെ കൊച്ചു തേങ്ങലും
കണ്ടു നിന്ന പൌര്‍ണമി
നിന്‍റെ സ്വപ്നം എങ്കിലും
നല്‍കുമോ ഒരു പുന്‍ചിരി

മെല്ലെ മെല്ലെ ചാഞ്ഞു ഉറങ്ങാം
മെല്ലെ മെല്ലെ കണ്‍ നിറയും
എന്‍റെ മനസ്സേ നീ ചാഞ്ഞുരങ്ങ്
എന്‍റെ കണ്ണില്‍ ഉണ്ണി ഉറങ്ങ്‌

സത്യത്തില്‍ മനുഷ്യരെല്ലാം
കരയുന്ന പൈതലുകള്‍
ജീവിതത്തില്‍ കഷ്ടങ്ങള്‍ എല്ലാം
ഓര്‍ത്തു കരയും പൈതലുകള്‍

കരയുന്ന മനസ്സുകള്‍ എല്ലാം
ഒറക്കുന രാത്രി പോലെ
ജ്വലിക്കുന്ന ജീവിത ദീപം
ധെഴിക്കുന്ന മരണം പോലെ

സ്വയം എരിയുന്ന ദീപം
നല്‍കുന്ന വെളിച്ചം പോലെ
ജീവിത കര്‍മം മാത്രം നിത്യം
എന്നതാണ് സ്വകാര്യ സത്യം

Tuesday, July 14, 2009

പണ്ടൊരു മഴകാലത്ത്



പണ്ടൊരു മഴകാലത്ത്, ഞാന്‍ ചിരിച്ചിരുന്നു
മഴയില്‍ ചിരിച്ചു കുളിച്ചിരുന്നു , കളിച്ചിരുന്നു
അന്ന് നടന്നിരുന്ന പാദകളില്‍ എല്ലാം
നിന്നെ ഞാന്‍ തേഡിരുന്നു , ഇന്നും തെയ്ടുന്നു

പണ്ടൊരു മഴകാലത്ത്, എല്ലാം നനഞ്ഞിരുന്നു
ഇടിയും മിന്നലും, ഞങ്ങളുടെ പാട്ടും കേട്ട്ഈരുന്നു
ചൂടുള്ള ചായയും, പഴം പൊരിയും കഴിച്ചു.
ഇനിയും പല മഴകാലങ്ങള്‍ എന്ന് വിചാരിച്ചു